കാസര്‍കോട്: കുമ്പളയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയ മൂന്നു ആര്‍സി ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ട് കോയിപ്പാടിയില്‍ നടന്ന വാഹന പരിശോധനയിലാണ് കുട്ടിഡ്രൈവര്‍മാര്‍ കുടുങ്ങിയത്. കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ നല്‍കിയ മൊഗ്രാല്‍ പുത്തൂരിലെ കൈറുന്നീസ(43), കഞ്ചിക്കട്ടയിലെ ഇബ്രാഹിം(55), കൊടിയമ്മയിലെ അബ്ദുല്‍ അസീസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഓടിക്കുന്ന കുട്ടിക്കും മറ്റുള്ളവര്‍ക്കും അപകടം വരാന്‍ സാധ്യയുണ്ടെന്ന് അറിഞ്ഞുകൊണ്ട് വാഹനം ഇവര്‍ വിട്ടുനല്‍കിയെന്നാണ് കേസ്. വെള്ളിയാഴ്ച വൈകുന്നരം മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസ്, കുമ്പള ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ ഇന്‍സ്‌പെക്ടര്‍ പികെ ജിജീഷിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.
