കാസര്‍കോട്: നീലേശ്വരം കെ.എസ്.ഇ.ബി സെക്ഷനിലെ ഓവര്‍സിയറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാല്‍ വന്നലോത്ത് സ്വദേശി ടിപി കുഞ്ഞിക്കണ്ണന്റെ മകന്‍ കെ വിനയന്‍(50) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീടിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കോഴി ഷെഡിന് പിറക് വശത്താണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെ വിനയനെ കാണാതായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വിനയന്‍ ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. കാഞ്ഞങ്ങാട് സെക്ഷനില്‍ ലൈന്‍മാനായിരുന്ന വിനയന്‍ ഏഴ് മാസം മുന്‍പാണ് പ്രമോഷന്‍ ലഭിച്ച് നീലേശ്വരം സെക്ഷനില്‍ ഓവര്‍സിയറായത്. ഭാര്യ: സോജ. വിദ്യാര്‍ത്ഥികളായ രണ്ട് മക്കള്‍ ഉണ്ട്.
