കാസര്‍കോട്: സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയുള്ള നവരാത്രി മഹോത്സവം അക്ഷരലോകം അഭിമാനത്തോടെ കൊണ്ടാടുമ്പോള്‍ പുസ്തകം പൂജയ്ക്കിരിക്കുന്ന 30 ചൊവ്വാഴ്ച സ്‌കൂളുകള്‍ക്കു പ്രവര്‍ത്തി ദിനമാക്കിയതിന്റെ സന്ദേശം എന്താണെന്നു കാസര്‍കോട് ബ്രാഹ്‌മണ മഹാസഭ കണ്‍വീനര്‍ ഡി ജയനാരായണ സര്‍ക്കാരിനോടാരാഞ്ഞു.
ദൈവവിശ്വാസവും ആരാധനകളും പരിപാലിക്കാന്‍ മുഖ്യമന്ത്രി ശ്രമങ്ങള്‍ നടത്തുമ്പോള്‍ത്തന്നെ പരമ്പരാഗതമായി തുടരുന്ന, അറിവുമായി ബന്ധപ്പെട്ട ആചാരത്തെ അവഹേളിക്കുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്ന് അറിയിപ്പില്‍ അദ്ദേഹം ആരാഞ്ഞു. സെപ്തംബര്‍ 29ന് പൂജയ്ക്കു വയ്ക്കുന്ന പുസ്തകങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പൂജയ്ക്കുശേഷമാണ് തിരിച്ചെടുക്കുന്നത്. ഈ സാഹചര്യത്തില്‍ സെപ്തംബര്‍ 30ന് അവധി പ്രഖ്യാപിക്കുകയും വിശ്വാസികളെയും വിശ്വാസങ്ങളെയും പരിപാലിക്കുകയും ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണം- അറിയിപ്പില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
