കാസര്കോട്: കാണാതായ ഗൃഹനാഥനെ ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേറ്റുകുണ്ട് കുപ്പച്ചി നിലയത്തിലെ കെ നാരായണ(63) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ നിന്നും പുറത്തുപോയ നാരായണനെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാര്‍ പരിസരപ്രദേശത്തും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ നടന്ന തിരച്ചിലില്‍ പത്തരയോടെ വീടിന് സമീപത്തെ ബി.ആര്‍.ഡി.സി കോംപൗണ്ടിലെ ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പഴയകാല ബിഎംഎസ് തൊഴിലാളിയായിരുന്നു. പരേതനായ കണ്ണന്റെയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: രമ. മക്കള്‍: മനോജ്, രാജേഷ്, സുചിത. മരുമക്കള്‍: അശ്വതി, രാജേഷ് പള്ളിക്കര. സഹോദരങ്ങള്‍; വിജയന്‍, ഗംഗാധരന്‍.
