കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവം: 20 മുതല്‍ 30 വരെ:സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ കാരംസും

കുമ്പള: ഏറെ നാളത്തെ മുറവിളിക്കുശേഷം ഈ വര്‍ഷത്തെ കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ കാരംസും ഉള്‍പ്പെടുത്തി. ഏറെ നാളുകളായി മൊഗ്രാല്‍ മാസ്റ്റര്‍ കിംഗ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഉള്‍പ്പടെ ഈ ആവശ്യം നിരന്തരംഉന്നയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ വര്‍ഷം മുതല്‍ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ കാരംസും ഉള്‍പ്പെടുത്തിയത്. കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഈ തീരുമാനത്തെ മൊഗ്രാല്‍ മാസ്റ്റര്‍ കിംഗ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സ്വാഗതം ചെയ്തു. പഞ്ചായത്ത്തല കാരംസ് മത്സരം 26ന് മൊഗ്രാല്‍ മാസ്റ്റര്‍ കിംഗ് ക്ലബ്ബില്‍ നടക്കും. ഫുട്‌ബോള്‍ മത്സരങ്ങള്‍ മൊഗ്രാല്‍ ജിവിഎച്ച്എസ് കു ത്തിരിപ്പ് മുഹമ്മദ് സ്റ്റേഡിയത്തിലാണ്. 21ന്(നാളെ) രാവിലെ 9 മണി മുതലാണ് മത്സരങ്ങള്‍ തുടങ്ങുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page