കാസർകോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയും, തിരഞ്ഞെടുപ്പ് കമ്മീഷനും അധികാരം നിലനിർത്തുന്നതിനുള്ള വ്യഗ്രതയിൽ വോട്ടർപട്ടികയിൽ കൊള്ള നടത്തുകയാണെന്നു കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കോടിക്കണക്കിന് കള്ളവോട്ടുകൾ തിരുകിക്ക യറ്റുകയും എതിർ പാർട്ടിക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും കൂട്ടത്തോടെ എടുത്തു കളയുകയും ചെയ്തിരിക്കുന്നു. ഇതിനെതിരെ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് ഇന്ത്യൻ ജനതയുടെ അടിയുറച്ച പിന്തുണ ഉണ്ടെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എം എൽ എ പറഞ്ഞു. വോട്ട് കൊള്ളക്കെതിരെ എഐസിസി ആഹ്വനപ്രകാരം രാജ്യത്തൊട്ടാകെ 5 കോടി ഒപ്പുകൾ ശേഖരിച്ച് ഇന്ത്യൻ പ്രസിഡന്റിന് നൽകുന്ന സിഗ്നേച്ചർ ക്യാമ്പയിന്റെ കാസർകോട് ജില്ലാതല ഉദ്‌ഘാടനം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിർവഹി ക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. സിഗ്നേച്ചർ ഫോറത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ആദ്യ ഒപ്പിട്ടു. എ ഗോവിന്ദൻ നായർ പെരിയ, ഹക്കീം കുന്നിൽ, കെ നീലകണ്ഠൻ, കെ വി ഗംഗാധരൻ, ശാന്തമ്മ ഫിലിപ്, മീനാക്ഷി ബാലകൃഷ്ണൻ, സാജിദ് മവ്വൽ, ജയിംസ് പന്തമാക്കൽ, കെ കെ രാജേന്ദ്രൻ, ബി പി പ്രദീപ് കുമാർ, സിവി ജയിംസ്, പി വി സുരേഷ്, കെപി പ്രകാശൻ, ടോമി പ്ലാച്ചേരി, ഗീത കൃഷ്ണൻ, ധന്യ സുരേഷ്, യു. എസ് ബാലൻ, ആർ ഗംഗാധരൻ, കെ ഖാലിദ് ഡിഎംകെ മുഹമ്മദ്, എം രാജീവൻ നമ്പ്യാർ, മഡിയൻ ഉണ്ണികൃഷ്ണൻ, ജോയ് ജോസഫ്, കെ വി വിജയൻ, പവിത്രൻ സി നായർ, സി വി ഭാവനൻ, കാർത്തികേയൻ പെരിയ, എ വാസുദേവൻ പ്രസംഗിച്ചു.
