കുമ്പള: ദഫ്മുട്ട് ആചാര്യനും പരമ്പരാഗത മത്സ്യത്തൊഴിലാളിയുമായ കൊപ്പളം ഇട്ടല്‍ ഹൗസിലെ മുഹമ്മദ് (63) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ദഫ് റാത്തീബ് നേര്‍ച്ചക്കും മീലാദ് റാലികളിലും ഇട്ടല്‍ അബ്ദുള്ളയുടെ ദഫ്മുട്ട് ഏറെ ശ്രദ്ധേയമായിരുന്നു. ദഫ്മുട്ട് പരിശീലകനുമായിരുന്നു. ഭാര്യ: സഫിയ. മക്കളില്ല. സഹോദരങ്ങള്‍: ഹസൈനാര്‍, അബ്ബാസ് (കുവൈത്ത്), അലി (സൗദി), ഹനീഫ് (ഖത്തര്‍), അബൂബക്കര്‍ (സൗദി), ഫാത്തിമ, ആയിഷ, ഖദീജ, സഫിയ, പരേതനായ മൊയ്തീന്‍. നിര്യാണത്തില്‍ ദേശീയ വേദി, ഐഎന്‍എല്‍, കൊപ്പളം സിറാജുല്‍ ഉലും മദ്രസ കമ്മിറ്റികള്‍ അനുശോചിച്ചു.
