കുമ്പള: കൊടിയമ്മ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന നുസ്റത്തുല്‍ ഇസ്ലാം സംഘം 23-ാം വാര്‍ഷിക മീലാദ് മെഹ്ഫില്‍ പരിപാടികള്‍ക്ക് തുടക്കമായി. ശനി, ഞായര്‍ ദിവസങ്ങളില്‍ ഊജാര്‍ ത്വാഹ നഗറിലാണ് പരിപാടികള്‍. ശനിയാഴ്ച വൈകിട്ട് 3.30ന് എന്‍.ഐ.എസ് പ്രസിഡന്റ് അഷ്‌റഫ് കൊടിയമ്മ പതാക ഉയര്‍ത്തി. തുടര്‍ന്ന് മീലാദ് മെഹ്ഫില്‍ കൊടിയമ്മ ജമാഅത്ത് മുദരിസ് സലിം അഹ്‌സനി ഉദ്ഘാടനം ചെയ്തു. അബുബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. കൊടിയമ്മ ഖത്തീബ് മഹ്‌മൂദ് സഅദി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് നടന്ന മീലാദ് റാലിയെ സ്‌കൗട്ട് ആന്‍ഡ് ഫ്‌ലവര്‍ ഷോ, ദഫ് മുട്ട് ഖവാലി എന്നിവ വര്‍ണാഭമാക്കി. ഞായറാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ തെരഞ്ഞെടുത്ത ഇരുപത്തഞ്ചോളം മദ്‌റസകളില്‍ നിന്നും രണ്ട് വിഭാഗങ്ങളിലായി എട്ട് ഇനങ്ങളില്‍ 1200 ല്‍ പരം മത്സരാര്‍ത്ഥികള്‍ ഇസ് ലാമിക കലാ പരിപാടികള്‍ അവതരിപ്പിക്കും. രാത്രി 7 ന് സമാപന സമ്മേളനം സയ്യിദ് കെ.എസ്. മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനായിരുന്ന ഹംസ ഉസ്താദിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന രണ്ടാംമത് പുരസ്‌കാരം പ്രശസ്ത പ്രമേഹ രോഗ വിദഗ്ധന്‍ ഡോ.ഐ.കെ മൊയ്തീന്‍ കുഞ്ഞിക്ക് സമര്‍പ്പിക്കും.
