കാസര്‍കോട്: കുമ്പളയിലെ മുന്‍ പൊതുമരാമത്ത് കരാറുകാരനും വ്യാപാരിയുമായ മുഹമ്മദ് കുഞ്ഞി ഹാജി(75) അന്തരിച്ചു. പേരാല്‍ കണ്ണൂര്‍ സ്വദേശിയാണ്. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സിയിലായിരുന്നു. കണ്ണൂര്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡന്റും ജില്ലാ കോര്‍പ്പറേറ്റിവ് ബാങ്ക് എടനാട് ശാഖയിലെ ഡയരക്ടറുമായിരുന്നു. കുമ്പളയിലെ അടക്ക വ്യാപാര സ്ഥാപന ഉടമയായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് പേരാല്‍ കണ്ണൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: എസ്.കെ നഫീസ. മക്കള്‍: മുനീര്‍(പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടര്‍), നസീര്‍(കണ്ണൂര്‍ ഹാര്‍ഡ് വേഴ്‌സ് ഉടമ), സക്കീര്‍(കണ്ണൂര്‍ മൊബൈല്‍ ഷോപ്പ് ഉടമ), സുഹറ, താഹിറ, ഖമറുന്നീസ, ഹൈറുന്നീസ, ഷബീറ, റസീറ. മരുമക്കള്‍: ആയിഷ, മിസിരിയ, സുബൈദ, അബ്ദുല്ല, അസീസ്, അന്‍വര്‍, മൊയ്തീന്‍, ബഷീര്‍, കാസിം.
