കാസര്‍കോട്: നടന്നു പോവുകയായിരുന്ന യുവതിയുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ ശേഷം കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത ആദൂര്‍ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് അഡൂര്‍, പാണ്ടി, ബളവന്തടുക്കയിലാണ് സംഭവം. ബളവന്തടുക്കയിലെ ശങ്കരന്‍ (72) ആണ് അറസ്റ്റിലായത്. ബളവന്തടുക്ക സ്വദേശിനിയായ യുവതി നടന്നു പോകുന്നതിനിടയില്‍ ബളവന്തടുക്ക പാലത്തിനു സമീപത്തെത്തിയപ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന ശങ്കരന്‍ മുളക് പൊടിയെടുത്ത് കണ്ണിലെറിഞ്ഞ ശേഷം കല്ലെടുത്ത് ശരീരത്തിന്റെ പുറം ഭാഗത്തേയ്ക്ക് എറിയുകയായിരുന്നുവെന്നു ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
