കുമ്പള: പെര്‍വാഡ് കടപ്പുറത്തെ മുഹമ്മദ് നാസര്‍-മറിയുമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസി (37)ന്റെ തൂങ്ങിമരണം തീരദേശമേഖലയേയും,
ഇശല്‍ ഗ്രാമത്തെയും കണ്ണീരിലാഴ്ത്തി.
കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ അയാസിന്റ മൃതദേഹം കാണപ്പെട്ടത്. സൗമ്യ സ്വഭാവക്കാരനായ അയാസിന് മൊഗ്രാലിലും, പെര്‍വാഡിലും വലിയ സുഹൃദ് വലയമുണ്ട്. തനിക്കുള്ള പ്രയാസമൊന്നും ആരുമായും അയാസ് പങ്കുവെച്ചിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം കളിച്ചും, മത്സ്യബന്ധനം ഉള്‍പ്പെടെ കിട്ടുന്ന ജോലികള്‍ ചെയ്തും അന്തസ്സായി ജീവിച്ചു പോന്ന അയാസിന്റെ പെട്ടെന്നുള്ള മരണം നാട്ടുകാര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ദുഃഖ സാന്ദ്രമാണ് പെര്‍വാഡും ഇശല്‍ ഗ്രാമവും.
ഫസീലയാണ് ഭാര്യ. ഏക മകള്‍ ദിയ. സഹോദരങ്ങള്‍ റിയാസ്, സന.
