കുമ്പള: പ്രാദേശികതലത്തില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി വിവരാവകാശ രേഖകള്‍ ശേഖരിച്ച് അവയ്‌ക്കെതിരെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തനിക്കെതിരെ മണ്ണുമാഫിയ വധഭീഷണി മുഴക്കുന്നെന്നു വിവരാവകാശ സാമൂഹിക പ്രവര്‍ത്തകന്‍ എന്‍.കേശവ നായിക് വാര്‍ത്ത സമ്മേള നത്തില്‍ അറിയിച്ചു.
മഞ്ചേശ്വരം ബായാര്‍ പാതക്കല്ലില്‍ നിന്നു തമിഴ്‌നാട്ടിലെ സിമന്റ് ഫാക്ടറികളിലേക്ക് അനധികൃതമായി മണ്ണ് കടത്തിക്കൊണ്ടു പോകുന്നു. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പാതക്കല്ലില്‍ നിന്ന് കര്‍ണാടക സര്‍ക്കാരിന്റെ അനുമതി പത്രം ദുരുപയോഗം ചെയ്താണ് മണ്ണ് കടത്തിക്കൊണ്ടു പോകുന്നത്. സമാന രീതിയില്‍ കുമ്പള അനന്തപുരത്തുനിന്നും മണ്ണും ചെങ്കല്ലുകളും കടത്തിക്കൊണ്ടു പോകുന്നു. ഇത്തരം പ്രകൃതി ചൂഷണങ്ങള്‍ക്കെതിരെ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗ ഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും താന്‍ പരാതി നല്‍കിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
ഇതില്‍ പ്രകോപിതരായാണ് മാഫിയകള്‍ തനിക്കെതിരെ വധഭീ ഷണിയുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നു കേശവനായിക് പറഞ്ഞു.
കഴിഞ്ഞയാഴ്ച മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൂന്നുപേര്‍ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തു. വിസമ്മതിച്ചപ്പോള്‍ വധഭീഷണി മുഴക്കി- അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തില്‍ നടക്കുന്ന വന്‍ മണ്ണ് കൊള്ളയ്‌ക്കെതിരെ എ.കെ.എം അഷ്‌റഫ് എം എല്‍.എ രംഗത്തിറങ്ങണമെന്ന് നായിക് അഭ്യര്‍ത്ഥിച്ചു.
