കാസര്‍കോട്: മുട്ടം ബേരിക്ക കടപ്പുറത്ത് 47 കാരനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. മണ്ടേക്കാപ്പ് കൂടാല്‍ മെര്‍ക്കളയിലെ പരേതരായ മദന മൂല്യയുടെയും കമലയുടെയും മകന്‍ എന്‍ ഗോപാല എന്ന ദേവു ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനായ ദേവു കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ബന്തിയോട്ടെ വാട ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചാണ് താമസം. സഹോദരങ്ങള്‍: സുന്ദര, സഞ്ചീവ, ഗിരിജ, ദേവകി.
