ബദിയഡുക്ക: ബീജന്തടുക്കയില്‍ ബസുകള്‍ കൂട്ടിയിടിച്ചു നാലുപേര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ അജാഗ്രതയിലും അപകടമുണ്ടാക്കുന്ന തരത്തിലും മനുഷ്യജീവനു അപകടമുണ്ടാക്കുന്ന വിധത്തില്‍ ബസോടിച്ച് എതിരെവന്ന സ്വകാര്യ ബസിലിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ സ്‌റ്റേറ്റ് ബസ് യാത്രക്കാരായ താനുള്‍പ്പെടെ നാലുപേര്‍ക്കു പരിക്കേറ്റുവെന്ന നെക്രാജെ ബാലനടുക്കയിലെ ചെമ്പട്ടവളപ്പ് അബൂബക്കറുടെ പരാതിയിലാണ് കേസ്. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ബദിയഡുക്ക ബീജന്തടുക്കയിലാണ് അപകടമുണ്ടായത്. അബൂബക്കറിനു പുറമെ സതീശന്‍, അബ്ദുല്‍ റഷീദ്, സുനൈന എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
