നോസ്ട്രഡാമസിനു ശേഷം ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണു ബള്‍ഗേറിയ സ്വദേശിയായ ബാബ വാംഗ. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവര്‍ പ്രവചിച്ച കാര്യങ്ങളില്‍ പലതും സംഭവിച്ചിരുന്നു. 2021 സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും നേരത്തെ പ്രവചിരിക്കുന്നു. റഷ്യ ലോകം ഭരിക്കുമെന്നും യൂറോപ്പ് തരിശുഭൂമിയാകുമെന്നും വാന്‍ഗ പ്രവചിച്ചിരുന്നു. 2021 ല്‍ കാന്‍സറിനുള്ള മരുന്ന് കണ്ടുപിടിക്കുമെന്നതാണ് പ്രവചനങ്ങളിലൊന്നായിരുന്നു. 1996 ല്‍ മരണപ്പെട്ട അവര്‍
2026 ല്‍ നടക്കാന്‍ പോകുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചും പ്രവചനം നടത്തിയിരുന്നതായാണ് വിവരം. ഭൂകമ്പങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും അഗ്നിപര്‍വത സ്‌ഫോടനങ്ങളും അതില്‍പെടുന്നു.
ഭൂമിയുടെ കരഭാഗത്തിന്റെ ഏഴ് മുതല്‍ എട്ട് ശതമാനം വരെ ഈ പ്രകൃതിദുരന്തങ്ങളില്‍ ബാധിക്കപ്പെടുമെന്നാണത്രെ വാംഗെ പ്രവചിച്ചത്. മൂന്നാംലോക മഹായുദ്ധവും 2026ല്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഈ പ്രവചനങ്ങള്‍ക്കൊന്നും കൃത്യമായ തെളിവോ, അടിസ്ഥാനമോ ഇല്ല. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് അജ്ഞാത രോഗം ബാധിച്ച് കേള്‍വിശക്തിയും ഓര്‍മയും കുറയും, റഷ്യന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം നടക്കും, 2341 ഓടെ ലോകം ആവാസയോഗമല്ലാതെയാകും, 5071 ലോകാവസാനം തുടങ്ങിയവയാണ് മറ്റുപ്രവചനങ്ങള്‍. എഐ സാങ്കേതികവിദ്യയും അവരുടെ പ്രവചനമായിരുന്നു. കൃത്രിമബുദ്ധി മനുഷ്യജീവിതങ്ങളെ ആധിപത്യം സ്ഥാപിക്കുന്ന ഘട്ടത്തിലേക്ക് എത്തുമെന്നും ജോലികള്‍, ബന്ധങ്ങള്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ അത് നിയന്ത്രിക്കുന്ന ഘട്ടത്തിലേക്ക് എത്തുമെന്ന് വാംഗ അഭിപ്രായപ്പെട്ടിട്ടിരുന്നു. 2026 നവംബറില്‍ ഒരു വലിയ ബഹിരാകാശ പേടകത്തിന്റെ വരവ് വാംഗ മുന്‍കൂട്ടി കണ്ടിരുന്നതായി പറയപ്പെടുന്നു.
1911ല്‍ ഇന്നത്തെ വടക്കന്‍ മാസിഡോണിയയില്‍ വാംഗേലിയ പാണ്ഡേവ ദിമിട്രോവ എന്ന പേരില്‍ ജനിച്ച ബാബ വാംഗയ്ക്ക് 12-ാം വയസ്സില്‍ ഒരു ചുഴലിക്കാറ്റില്‍പ്പെട്ട് കാഴ്ച നഷ്ടപ്പെട്ടു. 30 വയസ്സായപ്പോഴേക്കും പ്രവചനങ്ങള്‍ക്കും രോഗശാന്തി കഴിവുകള്‍ക്കും അവര്‍ പേരുകേട്ടവരായി മാറി, സാധാരണക്കാരുടെയും ലോക നേതാക്കളുടെയും ശ്രദ്ധ ആകര്‍ഷിച്ചു. മരണശേഷം വീട് മ്യൂസിയമാക്കി.
