കാസര്‍കോട്: കീഴൂര്‍ കടപ്പുറത്ത് യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ രാജന്റെ മകന്‍ രാഹുല്‍ (21)ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് രാഹുലിനെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു,
ഗള്‍ഫിലായിരുന്ന രാഹുല്‍ അഞ്ചുമാസം മുമ്പാണ് നാട്ടിലെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
മാതാവ്: സൗമിനി. സഹോദരങ്ങള്‍: ചിപ്പി, അപര്‍ണ്ണ.
