പെരിയ: കേരള കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ ടെക്നോളജി (സിഐഇടി), എന്‍സിഇആര്‍ടി സഹകരണത്തോടെ തൃദിന അധ്യാപക പരിശീലനം ആരംഭിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപന, പഠന മേഖലകളില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉള്‍ച്ചേര്‍ക്കുന്നത് വിദ്യാഭ്യാസം ഫലപ്രദ മാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിഐഇടി പ്രൊഫസര്‍ ഡോ. ശിരീഷ് പാല്‍ സിംഗ്,ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ വിഭാഗം അധ്യക്ഷന്‍ പ്രൊഫ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, പ്രൊഫ. അമൃത് ജി. കുമാര്‍,വിദ്യാഭ്യാസ വിഭാഗം അധ്യക്ഷന്‍ പ്രൊഫ. വി.പി. ജോഷിത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മേരി വിനീത തോമസ് പ്രസംഗിച്ചു. വെളളിയാഴ്ച സമാപിക്കും. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അധ്യാപനം കാര്യക്ഷമമാക്കുന്നതിനുള്ള പരിശീലനം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം.
