കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ വിജില്‍ മോഹനനെതിരെ വ്യാപക പോസ്റ്റര്‍. പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക എന്നാണ് പോസ്റ്റര്‍. ശ്രീകണ്ഠപുരം പൊടിക്കളത്താണ് വ്യാഴാഴ്ച രാവിലെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കോഴിയുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ശ്രീകണ്ഠപുരം നഗരസഭ കൗണ്‍സിലര്‍ കൂടിയാണ് വിജില്‍ മോഹനന്‍. വിജില്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിലെ എല്ലാ ഇലക്ട്രിക് പോസ്റ്റിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ കുത്തക വാര്‍ഡില്‍ ജയിച്ചത് മുതല്‍ തുടങ്ങിയ അക്രമമാണെന്നായിരുന്നു വിജില്‍ മോഹനന്റെ പ്രതികരണം. ഡിവൈഎഫ്‌ഐക്കാരാണ് പോസ്റ്ററിന് പിന്നിലെന്നും വിജില്‍ മോഹനന്‍ ആരോപിച്ചു. അതേസമയം, ലൈംഗിക ആരോപണ വിവാദങ്ങളില്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമല ദര്‍ശനം നടത്തി.
