കാസര്‍കോട്: കണ്വതീര്‍ത്ഥ, കോയിപ്പാടി, തൃക്കണ്ണാട് തീരങ്ങളില്‍ ലോക ബാങ്ക് സഹായത്തോടെ കടല്‍ത്തീരസംരക്ഷണം ഉറപ്പാക്കുന്നതിനു സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി മിഷന്‍ ഡയറക്ടറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചതായി മന്ത്രി സജിചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ ജിയോബാഗ് ഉപയോഗിച്ചു താല്‍ക്കാലിക സംരംക്ഷണം ഏര്‍പ്പെടുത്താന്‍ 50 ലക്ഷം രൂപയുടെ ഡി പി ആര്‍ ജില്ലാ കളക്ടര്‍ക്കു ലഭ്യമാക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷത്തെ ബജറ്റില്‍ തീരദേശ സംരക്ഷണത്തിനു ഈ പ്രദേശങ്ങള്‍ക്കു 7455 ലക്ഷം രൂപയുടെ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി തുടര്‍ന്നു പറഞ്ഞു. മഞ്ചേശ്വരം മുസോടി കടപ്പുറത്തു 19 ഗ്രോയിനുകള്‍ നിര്‍മ്മിച്ചു. കീഴൂര്‍ ചെമ്പരിക്കയില്‍ 33 ലക്ഷം രൂപയുടെ ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. കീഴൂരില്‍ കടലാക്രമണം തടയാന്‍ അടുത്ത വര്‍ഷത്തേക്ക് 7500 ലക്ഷം രൂപയുടെ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപ്പള ഹനുമാന്‍ നഗര്‍, അയില കടപ്പുറം, മണിമുണ്ട എന്നിവിടങ്ങളില്‍ തീരസംരക്ഷണത്തിനു ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഉദുമ ജന്മകടപ്പുറത്തിനും എസ്റ്റിമേറ്റ് തയ്യാറാക്കുന്നു. അജാനൂര്‍, ചിത്താരിപ്പുഴ എന്നിവിടങ്ങളില്‍ കരയിടിച്ചില്‍ തടയാന്‍ 25 ലക്ഷം രൂപ അനുവദിച്ചു- സി എച്ച് കുഞ്ഞമ്പു എം എല്‍ എ യുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
