ഉദുമ: എം എ റഹ്മാന്റെ കഥകളുടെ ഏറ്റവും പുതിയ സമാഹാരമായ ‘ബടുവന്‍ ജീവിക്കുന്നു’ എന്ന പുസ്തകം അദ്ദേഹത്തിന്റെ ഉദുമ മൂലയിലെ ഈസാസ് വീട്ടുമുറ്റത്ത് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നീലേശ്വരം ക്യാമ്പസ് മലയാളം വിഭാഗം പ്രൊഫസറും നിരൂപകനുമായ ഡോ.റഫീഖ് ഇബ്രാഹിം ചെറുകഥാകൃത്തും കാസര്‍കോട് സാഹിത്യ വേദി പ്രസിഡന്റുമായ എ.എസ് മുഹമ്മദ് കുഞ്ഞിക്ക് നല്‍കി പ്രകാശനം ചെയ്തു. ഡോ. എ ടി മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ പാടി, ബാലകൃഷ്ണന്‍ ചെര്‍ക്കള, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, രാഘവന്‍ ബെള്ളിപ്പാടി, ലീല മോഹന്‍ രാജ്, അഞ്ജലി മോഹന്‍രാജ്, എം.എ റഹ്മാന്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ പ്രസംഗിച്ചു.
