കാസര്‍കോട്: പാലക്കുന്ന്, പള്ളത്ത് ലോറിയും ഫോര്‍ച്യൂണര്‍ കാറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡരുകിലേയ്ക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന ഉദുമ സ്വദേശിയായ ഒരു കുട്ടിക്കും ലോറി ജീവനക്കാര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. തിരുവനന്തപുരത്തേയ്ക്ക് ടയറും കയറ്റി പോവുകയായിരുന്ന ലോറിയും ഉദുമ ഭാഗത്തേയ്്ക്ക് വരികയായിരുന്ന ഫോര്‍ച്യൂണര്‍ കാറുമാണ് കെ എസ് ടി പി റോഡിലെ പള്ളത്ത് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ ബേക്കല്‍ എസ് ഐ സവ്യസാചിയുടെ നേതൃത്വത്തില്‍ പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
