ചെറുവത്തൂർ: നവംബർ ഒന്നു മുതൽ കുട്ടമത്തെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ സജിത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രാജേന്ദ്രൻ പയ്യാടക്കത്ത്, സി.വി ഗിരീശൻ, പി വസന്ത, പി.ടി.എ പ്രസിഡന്റ് എം. കെ.വി രാജേഷ്, ഷിബു മടിക്കുന്ന് പ്രസംഗിച്ചു. പ്രിൻസിപ്പാൾ ഡോ. ടി.ഗീത സ്വാഗതവും ജനറൽ കൺവീനർ ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു.
