കാസര്‍കോട് : 17 മുതല്‍ ബിജെപി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന സേവാപക്ഷത്തിന്റെ ഭാഗമായി ഭാരതീയ ജനതാ യുവമോര്‍ച്ച കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ഉദ്ഘാടനം ചെയ്തു.
രക്തദാനത്തിനായി കൂടുതല്‍ യുവതീ യുവാക്കള്‍ മുന്നോട്ട് വരണമെന്നും രക്തദാതാവിന് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതോടൊപ്പം സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താനും രക്തദാനം സഹായിക്കുമെന്നും അശ്വിനി പറഞ്ഞു.
ഒക്ടോബര്‍ 2നുള്ളില്‍ ചുരുങ്ങിയത് 100 പേരെയെങ്കിലും രക്തദാനം ചെയ്യിപ്പിക്കാനാണ് യുവമോര്‍ച്ച ലക്ഷ്യമിടുന്നത്. കൊല്ലാല്ലയില്‍ അശ്വിന്‍ അദ്ധ്യക്ഷത വഹിച്ചു.
പി.എം. സുഹൈല്‍, ധനുഷ് എച്ച്.എന്‍ പ്രസംഗിച്ചു.
