കാസര്‍കോട്: മാനദണ്ഡങ്ങള്‍ ലംഘിച്ച് വാര്‍ഡ് വിഭജനം നടത്തിയെന്ന് ആരോപിച്ച് പള്ളിക്കര പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യു ഡി എഫ് ഉപരോധം ആരംഭിച്ചു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ആറാം വാര്‍ഡായ അരവത്തെ 383 വോട്ടുകള്‍ നാലാം വാര്‍ഡിലേയ്ക്കും 19-ാം വാര്‍ഡായ കീക്കാനിലെ 94 വോട്ടുകള്‍ സമീപ വാര്‍ഡായ കൂട്ടക്കനിയിലേയ്ക്കും ചേര്‍ത്തതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്.
ഉപരോധം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിദ്ദീഖ് പള്ളിപ്പുഴ, കെ പി സി സി അംഗം ഹക്കീം കുന്നില്‍, മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ ഇ എ ബക്കര്‍, ഡി സി സി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍, സുകുമാരന്‍ പൂച്ചക്കാട്, ഹനീഫ കുന്നില്‍, എം പി എം ഷാഫി, രാജേഷ് പള്ളിക്കര, ടി പി കുഞ്ഞബ്ദുല്ല ഹാജി, ചോണായി മുഹമ്മദ് കുഞ്ഞി, മഹേഷ് തച്ചങ്ങാട്, എ എം അബ്ദുല്‍ ഖാദര്‍, ഹാരിസ് തൊട്ടി, ഷാഫി മൗവ്വല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, ചന്ദ്രന്‍ തച്ചങ്ങാട് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടക്കുന്നത്. ബേക്കല്‍ പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
