കാസര്‍കോട്: ഗൃഹനാഥനെ വീടിനു സമീപത്തെ മാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോലിലെ വേണു ആചാരിയുടെ മകന്‍ കൃഷ്ണ കുമാര്‍ (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരമണിയോടെയാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെ ഇറക്കി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
