കാസര്‍കോട്: പൊലീസ് ക്രൂരതയിലും പൊലീസ് സേനയുടെ സമഗ്രമായ മാറ്റം വേണമെന്നും ആവശ്യപ്പെട്ടും ബി ജെ പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി ആര്‍ സുനില്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ മനുലാല്‍ മേലത്ത്, പി രമേശ്, കെ ഭാസ്‌ക്കരന്‍, എ കെ കയ്യാര്‍, കെ പി വത്സരാജ്, എന്‍ ബെല്‍രാജ് നേതൃത്വം നല്‍കി.
