കാസര്‍കോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കിനാനൂര്‍, വടക്കേപുലിയന്നൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. ടി വി വിജയന്റെ ഭാര്യ സവിത(48)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
വീട്ടില്‍ നിന്നു തീ ആളിക്കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. വെള്ളം ഒഴിച്ച് തീകെടുത്തിയെങ്കിലും അപ്പോഴേയ്ക്കും സവിത മരണപ്പെട്ടിരുന്നു. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
മക്കള്‍: സഞ്ജയ്, കൃഷ്ണ. വിവരമറിഞ്ഞ് നീലേശ്വരം പൊലീസും പൊതുപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
