കാസര്‍കോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കരിന്തളം വടക്കേ പുലിയന്നൂരില്‍ വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. വിജയന്റെ ഭാര്യ സവിത (48)യാണ് തിങ്കളാഴ്ച രാവിലെ ജീവനൊടുക്കിയത്. ഭര്‍ത്താവ് ജോലിക്കും മകന്‍ കോളേജിലേയ്ക്കും പോയസമയത്തായിരുന്നു ആത്മഹത്യ. മകളുടെ കല്യാണം നേരത്തെ കഴിഞ്ഞിരുന്നു.
ചീമേനിയിലെ ഒരു കടയില്‍ ജോലി ചെയ്തു വരികയായിരുന്നു സവിത.
തിങ്കളാഴ്ച രാവിലെ പത്തരമണിയോടെ വീട്ടില്‍ നിന്നു തീയും പുകയും ഉയരുന്നതു കണ്ട് അയല്‍ക്കാരെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഓടിക്കൂടിയവര്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീകെടുത്തി. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
രാവിലെ 9.40 മണിയോടെ സവിത വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
