ബല്ല, അത്തിക്കോത്ത് സി പി എം പതാകകള്‍ നശിപ്പിച്ചു; ബി ജെ പി, ബാലഗോകുലം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, ബല്ല, അത്തിക്കോത്ത് സി പി എമ്മിന്റെയും ഡിവൈ എഫ് ഐയുടെയും കൊടികള്‍ നശിപ്പിച്ചതായി പരാതി. സി പി എം പ്രവര്‍ത്തകന്‍ ബി കൃഷ്ണന്‍ നല്‍കിയ പരാതിയില്‍ നാലുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. അത്തിക്കോത്തെ ബി ജെ പി- ബാലഗോകുലം പ്രവര്‍ത്തകരായ സുനി, ശ്രീജിത്ത്, മനോജ്, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഞായറാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. അത്തിക്കോത്ത് അയ്യപ്പ ഭജനമന്ദിരത്തിനു റോഡരുകില്‍ സ്ഥാപിച്ചിരുന്ന പതാകകളാണ് നശിപ്പിക്കപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കരിന്തളം, വടക്കന്‍ പുലിയന്നൂരില്‍ വീട്ടമ്മ ജീവനൊടുക്കിയത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; നാടിനെ ഞെട്ടിച്ച സംഭവത്തിനു പിന്നിലെ കാരണം അവ്യക്തം, നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page