ചെറുവത്തൂര്‍: സി.പി.എം ചെറുവത്തൂര്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിടുംബയില്‍ നടത്തിയ സംയോജിത പച്ചക്കറി കൃഷി വിളവെടുത്തു. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എം എല്‍ എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി പി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി ജനാര്‍ദ്ദനന്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ രജീഷ് വെള്ളാട്ട്, മാധവന്‍ മണിയറ, എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ സെക്രട്ടറി പി എ രാജന്‍, സെക്രട്ടറി കെ ബാലകൃഷ്ണന്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ സെക്രട്ടറിമാര്‍, പ്രവര്‍ത്തകര്‍ പങ്കെടുത്തു.
എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ഏരിയാ സെക്രട്ടറിയും മികച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡു ജേതാവുമായ പി എ രാജന്‍, കയ്യൂര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി സി കെ ചന്ദ്രന്‍, കെ ടി തമ്പാന്‍ എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. രണ്ടേക്കര്‍ സ്ഥലത്ത് കൃഷി ചെയ്തു. നരമ്പന്‍, കൈപ്പ, പയര്‍, വെണ്ട, കക്കിരി, പച്ചമുളക്, തക്കാളി, മത്തന്‍ തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. വിളവെടപ്പ് ദിവസമായ ഇന്ന് 6 കിന്റലോളം പച്ചക്കറി വില്‍പ്പന നടത്തി. ഒട്ടനവധി പേര്‍ നേരിട്ട് തന്നെ പച്ചക്കറിത്തോട്ടത്തില്‍ എത്തി പച്ചക്കറി വാങ്ങി.
