പയ്യന്നൂര്‍: പയ്യന്നൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍ സൗത്ത് കക്കുന്നം സ്വദേശി കെ കുഞ്ഞിക്കണ്ണന്റെ മകന്‍ സുകേഷ്(38) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.45ഓടെ പയ്യന്നൂര്‍ മിനാബസാറില്‍ വച്ചാണ് അപകടം. സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ തൃക്കരിപ്പൂരിലെ വീട്ടിലേക്ക് വരികയായിരുന്നു സുകേഷ്. പിക്കപ്പ് സ്‌കൂട്ടറില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ സുകേഷിനെ ഉടന്‍ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മാതാവ്: ടിവി ദേവകി. സഹോദരങ്ങൾ: ടിവി രതീഷ്, ടി വി റീന.
