കാസര്‍കോട്: വീടിന്റെ പുറംചുമരില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ഇന്‍വര്‍ട്ടറും അതിന്റെ മുകളില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തതായി പരാതി. നോര്‍ത്ത് തൃക്കരിപ്പൂര്‍, വടക്കുമ്പാട്ടെ എം.വി. ജമീല നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു. നിതിന്‍ എന്നയാള്‍ക്കും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കും എതിരെയാണ് കേസ്. സെപ്തംബര്‍ 11ന് വൈകിട്ടു നാലുമണിക്കും ആറു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നു സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.
