കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ കാസര്‍കോട്ട് രണ്ടു തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നു
ബിജെപി മേഖല പ്രസിഡന്റ് കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ കരാറുകാരായ ഊരാളങ്കല്‍ സൊസൈറ്റി വീഴ്ച വരുത്തിയോ എന്നു അന്വേഷിക്കണം. ദേശീയപാത അതോറിറ്റി അനാസ്ഥ കാട്ടിയോ എന്നും പരിശോധിക്കണം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കമ്പനിക്കെതിരെയും ദേശീയപാത
ജീവനക്കാര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നു ശ്രീകാന്ത് ആവശ്യമുന്നയിച്ചു.
സിപിഎം നിയന്ത്രണത്തിലുള്ള നിര്‍മ്മാണ കമ്പനിയുടെ വീഴ്ച മറച്ചുവെക്കാന്‍ അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടോ എന്ന് ശ്രീകാന്ത് സംശയം പ്രകടിപ്പിച്ചു. ജീവന്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
