കാസര്‍കോട്: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. പുതിയകോട്ട മുതല്‍ ഇഖ്ബാല്‍ ജംഗ്ഷന്‍ വരെ സംസ്ഥാന പാതയുടെ പടിഞ്ഞാറു ഭാഗം ടു വേ ആയി വാഹനങ്ങള്‍ പോകണം. കാസര്‍കോട് നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ കളനാട് നിന്നു മാങ്ങാട് വഴി ചട്ടഞ്ചാലില്‍ എത്തി ദേശീയ പാത വഴി പോകണം. നീലേശ്വരത്തു നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്തില്‍ നിന്നു ദേശീയ പാത വഴിയും പോകണം. റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദ്ദേശം ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.
