മുള്ളേരിയ: മുള്ളേരിയ ലയണ്‍സ് ക്ലബ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി.
ആദൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.
അഡീ. ക്യാബിനറ്റ് സെക്രട്ടറി കെ.ജെ വിനോ, മുന്‍ പ്രസിഡണ്ട് കെ ശേഖരന്‍ നായര്‍, ക്ലബ്ബ് സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ട്രഷറര്‍ വിനോദ് മേലത്ത്, വൈസ് പ്രസി. ടി എന്‍ മോഹനന്‍, മോഹനന്‍ കരിച്ചേരി പ്രസംഗിച്ചു. കെ.എ ചന്ദ്രന്‍, പ്രജിത വിനോദ്, എം.വി അനില്‍ കുമാര്‍, മണികണ്ഠന്‍, സിന്ധു, ശാരദ ശ്രീധരന്‍, ഇ വേണുഗോപാലന്‍, ശിവലാല്‍ നേതൃത്വം നല്‍കി. വിവിധ കലാ പരിപാടികളും മത്സരങ്ങളും ഓണ സദ്യയും ഉണ്ടായിരുന്നു.
