ന്യൂഡല്‍ഹി: മാനസിക അസ്വസ്ഥതകളുള്ള 11കാരനായ മകനുമായി മാതാവ് 13-ാം നിലയിലെ ഫ്‌ളാറ്റില്‍ നിന്നു ചാടി ദാരുണമായി മരിച്ചു.
ഒരു ദശാബ്ദമായി തുടരുന്ന 11കാരനായ മകന്റെ വിട്ടുമാറാത്ത അസുഖത്തില്‍ ദുഃഖിതയായാണ് 37കാരിയായ മാതാവ് 13-ാം നിലയില്‍ നിന്നു മകനോടൊപ്പം ചാടി മരിച്ചത്. ന്യൂഡല്‍ഹിയിലെ നോയിഡയിലായിരുന്നു സംഭവം. ആത്മഹത്യക്കു മുമ്പു ഭര്‍ത്താവിനു ക്ഷമിക്കണം എന്ന് കത്തെഴുതി വച്ചിരുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ഏസ് സിറ്റിയിലെ ഫ്‌ളാറ്റിലെ 13 നിലയിലായിരുന്നു സാക്ഷി ചാവ്‌ളയും ഭര്‍ത്താവ് ദര്‍പണ്‍ ചാവ്‌ളയും 11കാരനായ മകന്‍ ദക്ഷും താമസിച്ചിരുന്നത്. മകന്റെ മാനസികാസ്വസ്ഥതക്കു 10 വര്‍ഷമായി ചികിത്സ തുടരുന്നുണ്ടെങ്കിലും അസുഖത്തിനു മാറ്റമില്ലാത്തതിലുള്ള ദുഃഖം മൂലമാണ് മകനോടൊപ്പം മരിച്ചതെന്നു കരുതുന്നു. ഭര്‍ത്താവ് ദര്‍പണ്‍ ചാവ്‌ള ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ഫ്‌ളാറ്റിലുണ്ടായിരുന്നു. അദ്ദേഹം മറ്റൊരു മുറിയിലായിരുന്നതിനാല്‍ സംഭവത്തിനു ശേഷമേ വിവരമറിഞ്ഞുള്ളു. പൊലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കു മുമ്പു സാക്ഷി ചാവ്‌ള എഴുതി വച്ച കത്തു കണ്ടെടുത്തത്. ‘ഞങ്ങള്‍ ഈ ലോകത്തു നിന്നു വിട വാങ്ങുന്നു. ക്ഷമിക്കണം ഇനിയും നിങ്ങളെ ശല്യപ്പെടുത്താന്‍ എനിക്കാവുന്നില്ല. ഞങ്ങള്‍ കാരണം അങ്ങയുടെ ജീവന്‍ നശിപ്പിക്കരുത്. ഞങ്ങളുടെ മരണത്തിനു ഒരാളും ഉത്തരവാദിയല്ല.’ എന്നുമാണ് കത്തില്‍ പറയുന്നത്.
