കുമ്പള: പ്രായപൂര്‍ത്തിയാകാത്ത ബന്ധുവിനു കാറോടിക്കാന്‍ നല്‍കിയ ആള്‍ കെണിഞ്ഞു. ബന്ധുവായ 16കാരന്‍ ഓടിച്ച കാറിന്റെ ആര്‍സി ഓണറായ ഉപ്പള ബപ്പായത്തൊട്ടിയിലെ മുഹമ്മദ് ഷഫീഖിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. കുമ്പള ടൗണില്‍ കാര്‍ ഓടിച്ചു രസിക്കുകയായിരുന്ന കൗമാരക്കാരന്റെ ഡ്രൈവിംഗില്‍ പിശകു തോന്നിയ പൊലീസ് അയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നു വ്യക്തമായത്. തുടര്‍ന്നു കാര്‍ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഷഫീഖിനെതിരെ നടപടിയെടുക്കുമെന്നു പൊലീസ് പറഞ്ഞു.
