കാസര്‍കോട്: ഡിഫന്‍സ് ബാങ്കോട് പ്രവാസി കൂട്ടായ്മയായ ഡി ബി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ അല്‍-മദ്രസത്തുല്‍ ദീനിയ്യ വിദ്യാര്‍ഥികള്‍ക്ക് നടത്തുന്ന മെഗാ ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പര്‍ ഡിഫന്‍സ് ബാങ്കോട് പ്രസിഡന്റ് ഇഖ്ബാല്‍ മദ്രസ സദര്‍ മുഹല്ലിം സെയ്ദിന് നല്‍കി പ്രകാശനം ചെയ്തു. മദ്രസ മാനേജര്‍ ലത്തിഫ് സിംകോ അധ്യക്ഷത വഹിച്ചു. പള്ളി ഇമാം
ഉവൈസ് മന്നാനി, പള്ളി വൈസ് പ്രസിഡന്റ് ഹംസ നജാത്ത്, ഉസ്താദുമാരായ ഖലീല്‍ ദാരിമി, അസ്ലം മൗലവി, ലത്തീഫ് മൗലവി ഡി. ബി. പ്രതിനിധികളായ ഫായിസ്, താജു സൗദി, ജിഷാദ്, ചടങ്ങില്‍ പങ്കെടുത്തു. വിജയികള്‍ക്ക് വാഷിംഗ് മെഷീന്‍ സമ്മാനമായി നല്‍കും.
ഡിഫന്‍സ് സെക്രട്ടറി യൂനുസ് തളങ്കര, ഡി ബി ടീം മാനേജര്‍ പാജു ബാങ്കോട് പ്രസംഗിച്ചു.
