കാസര്‍കോട്: രാംദാസ് നഗര്‍, പായിച്ചാലിലെ സുശീലയുടെ മകള്‍ ശരണ്യ (18) യെ കാണാതായതായി പരാതി. മാതാവ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് ശരണ്യയെ വീട്ടില്‍ നിന്നു കാണാതായതെന്നും മജല്‍ സ്വദേശിയായ അമൃതിനൊപ്പം പോയതായി സംശയിക്കുന്നതായും മാതാവ് നല്‍കിയ പരാതിപ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. യുവതിയെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.
