കാസര്‍കോട്: കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി. പെരുമ്പള, ബേനൂര്‍, വലിയടുക്കത്തെ ബി.എം. ഫാത്തിമ (21) യാണ് പീധനത്തിനു ഇരയായത്. സംഭവത്തില്‍ ഭര്‍ത്താവ് കാഞ്ഞങ്ങാട് കടപ്പുറം, ബദ്രിയ നഗറിലെ ഉനൈസ്, വീട്ടുകാരായ കുഞ്ഞാമി, സഫ്രിയ, റുക്‌സീന, റിമ, ജുനൈദ്, നൗഷാദ്, നിസാര്‍, റിയാസ് എന്നിവര്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു.
2025 ഏപ്രില്‍ 16ന് ആണ് ഫാത്തിമയും ഉനൈസും തമ്മിലുള്ള വിവാഹം മതാചാരപ്രകാരം നടന്നത്. അതിനു ശേഷം കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു ഫാത്തിമ നല്‍കിയ പരാതിയില്‍ പറഞ്ഞു.
സെപ്തംബര്‍ അഞ്ചിന് പരാതിക്കാരിയുടെ ബേനൂരിലെ വീട്ടിലെത്തിയ ഭര്‍ത്താവ് ഉനൈസും രണ്ടാം പ്രതിയായ കുഞ്ഞാമിയും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മേല്‍പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
