കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതനായ പ്ലസ് ടു വിദ്യാർഥി മരിച്ചു. ബളാന്തോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ വിഷ്ണു (17) ആണ് മരിച്ചത്. അരിപ്രോഡിലെ മോഹനന്റെയും ശാന്തയുടെയും മകനാണ്. അസുഖം മൂലം ചികിത്സയിലായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ മരണവും സംഭവിച്ചു. സംസ്കാരം രാത്രിയിൽ വീട്ടുവളപ്പിൽ നടന്നു. അധ്യാപകരും, വിദ്യാർത്ഥികളും, നാട്ടുകാരുമടക്കം നിരവധി പേർ വിഷ്ണുവിന് അന്ത്യോപചാരമർപ്പിക്കാനെത്തി.
