കാസര്‍കോട്: കുമ്പള, ആരിക്കാടിയില്‍ യുവാവിനു കുത്തേറ്റു. ആരിക്കാടി ഓള്‍ഡ് റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ അബൂബക്കര്‍ സിദ്ദീഖി(32)നാണ് കുത്തേറ്റത്. ഇയാളെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. മുനീര്‍ എന്നയാളാണ് കുത്തിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കടയില്‍ സാധനം വാങ്ങിക്കാന്‍ എത്തിയതായിരുന്നു അബൂബക്കര്‍ സിദ്ദീഖ്. കടയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ മുനീര്‍ കത്തിയെടുത്തു കുത്തുകയായിരുന്നുവത്രെ. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
