കാസര്‍കോട്: കമ്പവലി പരിശീലകനെ കഴുത്തിനു കുത്തികൊല്ലാന്‍ ശ്രമമെന്ന് പരാതി. കണ്ണൂര്‍, ഏഴോം, എച്ചില്‍മൊട്ട, നരീക്കോട്ടെ വിനീത ഹൗസില്‍ വി എച്ച് വിനോദ് കുമാര്‍ (43) ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ അജാനൂര്‍ കിഴക്കുംകരയിലെ രാജേഷിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.
വ്യാഴാഴ്ച രാത്രി 9.45 മണിയോടെ കുശവന്‍കുന്നിലാണ് സംഭവം. റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കമ്പവലി പരിശീലനത്തിനു എത്തിയതായിരുന്നു വിനോദ് കുമാര്‍.
ഈ സമയത്താണ് യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം നടത്തിയതെന്നു ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. നിലവില്‍ പള്ളിക്കര, കൂട്ടക്കനിയിലാണ് പരാതിക്കാരന്‍ താമസം.
