അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭയോഗം

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭയോഗം. കേന്ദ്ര നിയമത്തില്‍ ഭേദഗതിക്കാണ് ബില്‍. വരുന്ന സഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. മൃഗങ്ങളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കാനും മന്ത്രിസഭയോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വനനിയമത്തിലെ ഭേദഗതി ബില്ലിനും മന്ത്രിസഭയോഗത്തില്‍ അംഗീകാരം ലഭിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.സംസ്ഥാനത്ത് ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങള്‍ ജനങ്ങളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന സാഹചര്യത്തിലും വ്യാപക കൃഷിനാശം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലുമാണ് സര്‍ക്കാരിന്റെ നടപടി. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ 1972 ലെ കേന്ദ്ര നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന കരട് ബില്ലിലാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. എന്നാല്‍ കേന്ദ്ര നിയമത്തില്‍ ഭേദഗതി സംസ്ഥാനത്തിന് കൊണ്ടുവരണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി വേണം. ഈ സാഹചര്യത്തില്‍ കേരള നിയമസഭ ബില്ല് പാസാക്കി, ഗവര്‍ണറുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്ക് അയയ്ക്കുകയും രാഷ്ട്രപതി ബില്‍ അംഗീകരിച്ച് വിജ്ഞാപനം ഇറക്കുന്നത് വരെ നടപടി ക്രമം നീളും. ഇതിനു പുറമെ സ്വകാര്യ ഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതും വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലും മന്ത്രിസഭായോഗം അംഗീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page