കാസര്‍കോട്: ബേക്കല്‍, കോട്ടിക്കുളം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് തൃക്കണ്ണാട്ടെ വിആര്‍ സുരേന്ദ്രനാഥ് (66) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥത അനുഭവപ്പെ
ട്ടതിനെ തുടര്‍ന്ന് ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഡിസിസി ജനറല്‍ സെക്രറി വിആര്‍ വിദ്യാസാഗറിന്റെ സഹോദരനായ സുരേന്ദ്രനാഥ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ആഘോഷക്കമ്മിറ്റി പ്രസിഡണ്ട്, കോട്ടിക്കുളം തുറമുഖ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ കൂടി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പരേതരായ വി. രാമന്‍ മാസ്റ്റര്‍-ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: രാജലക്ഷ്മി. മകള്‍: സിമ്ര. മറ്റു സഹോദരങ്ങള്‍: വിആര്‍ ശിവദാസ്, വിആര്‍ ശശികല, പരേതരായ വിആര്‍ മനോഹര്‍, വിആര്‍ രാജാറാം മോഹന്‍ റായ്.
