കാസര്‍കോട്: ജെസിഐ കാസര്‍കോട്ട് ബിസിനസ്സ് ടോക്ക് സംഘടിപ്പിച്ചു.
ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി നടന്നചര്‍ച്ച ബിസിനസ്സ് താല്പരര്‍ക്കും സംരംഭകര്‍ക്കും പ്രചോദനം പകര്‍ന്നു.
മിഥുന്‍ ജി വി അധ്യക്ഷത വഹിച്ചു. ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായ സംഭരംഭകരുടെ കൂട്ടായ്മയായ ട്രെപ്രേനോര്‍ കോ-ഫൗണ്ടര്‍ സയ്യിദ് സവാദ് ക്ലാസ്സെടുത്തു. മൊയ്നുദീന്‍ കെ എം, അജിത് കുമാര്‍ സി കെ, യതീഷ് ബളാല്‍, അബ്ദുല്‍ മജീദ് കെ ബി, മഖ്സൂസ്, ജാഫര്‍, സാബിത്ത് അബൂബക്കര്‍, അനസ്, നിസാര്‍ തായല്‍, ശിഹാബ്, സജീവ് കെ.വി പ്രസംഗിച്ചു.
