മഞ്ചേശ്വരം: ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും ഉപ്പള ബസ്റ്റാന്‍ഡില്‍ ബസുകള്‍ കയറാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു എന്‍ സി പി ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ഇതിന് അറുതി വരുത്തിയില്ലെങ്കില്‍ ബസുകള്‍ തടയാന്‍ നേതൃത്വം നല്‍കുമെന്ന് എന്‍സിപി-എസ് ബ്ലോക്ക് പ്രസിഡണ്ട് മഹ്‌മൂദ് കൈക്കമ്പ മുന്നറിയിച്ചു.
പഞ്ചായത്ത് കോംപ്ലക്‌സ്, മീന്‍ മാര്‍ക്കറ്റ്, എംഎല്‍എ ഓഫീസ്, വ്യാപാര സ്ഥാപനങ്ങള്‍ അടക്കം സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ബസ്റ്റാന്‍ഡിനുള്ളിലാണു ള്ളതെന്നു അറിയിപ്പില്‍ ചൂണ്ടിക്കാട്ടി. ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാത്തത് മൂലം മാസങ്ങളായി കച്ചവടങ്ങള്‍ തകരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമിലെ പോലീസുകാര്‍ബസുകളോട് സ്റ്റാന്‍ഡിനുള്ളില്‍ കയറാന്‍ നിരന്തരംപറയുന്നു. ബസുകള്‍ അത് അപ്പാടെ അവഗണിക്കുന്നു. ദേശീയപാതയില്‍ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി പ്പോകുന്നു. ബസുകളുടെ ധിക്കാരം സമ്മതിച്ചുകൊടുക്കാന്‍ എന്‍ സി പി ക്കാവില്ലെന്നു അറിയിപ്പില്‍ ഓര്‍മിപ്പിച്ചു.
