വിലക്കയറ്റം: കാലാവസ്ഥാ വ്യതിയാനത്തിൽ പഴിചാരി സർക്കാരും വ്യാപാരികളും: വിപണിയിൽ പഴവർഗ്ഗങ്ങൾക്കും വില കുറയുന്നില്ല

കുമ്പള: പഴവർഗ്ഗങ്ങൾക്ക് ഈ വർഷം തുടക്കത്തിൽ ഉണ്ടായിരുന്ന വില തന്നെ ഇപ്പോഴും വിപണി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നു. കാലാവസ്ഥ വ്യതിയാനം പഴവർഗങ്ങളുടെ ഉൽപാദനത്തെ ബാധിച്ചുവെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നുണ്ടെങ്കിലും ഇടത്തരക്കച്ചവടക്കാർ അത് വിശ്വസിക്കുന്നില്ല. മാമ്പഴക്കാലം അവസാനിച്ചതോടെ മറ്റു പഴവർഗ്ഗങ്ങളുടെ വരവ് വിപണിയിൽ വർദ്ധിച്ചിട്ടുണ്ട്.എന്നാൽ വിലയാകട്ടെ പഴയ പടി തന്നെ തുടരുകയും ചെയ്യുന്നു.

ഓരോ പഴവർഗ്ഗത്തിനും അതിന്റെ മേന്മയനുസരിച്ചാണ് വില ഈടാക്കുന്നത്.വില കൂടുതലുള്ളവ മുന്തിയ ഇനമായി കണക്കാക്കുന്നു. ആപ്പിൾ തന്നെ വ്യാപാരികൾ മൂന്നു തരത്തിൽ വേർതിരിച്ചിട്ടുണ്ട്. 120 രൂപ മുതൽ 200 രൂപ വരെയാണ് വില.പിയറാണ് പഴവർഗങ്ങളിൽ താരം.വില 340 രൂപ . കാലാവസ്ഥാ വ്യതിയാനം മൂലം ഉൽപാദനത്തെ ഏറെ ബാധിച്ച റമ്പൂട്ടാന് 320 രൂപയാണ് ഇപ്പോഴും വില.80 ലെത്തിയ നേന്ത്രക്കായക്ക് ഇപ്പോൾ 60 രൂപയായി കുറഞ്ഞിട്ടുണ്ട്.

കറുത്ത മുന്തിരി 60,വെള്ള മുന്തിരി 100, തണ്ണിമത്തൻ 32,ഷമാം 80, പൈനാപ്പിൾ 70, പപ്പായ 50,കിവി 140,നാടൻ പിയർ 140,അനാർ 140,ഡ്രാഗൺ 130- 180,പേർള 60-100, മുസംബി 50,ചക്കപ്പഴം100,ഗോ മുന്തിരി 180 എന്നിങ്ങനെയാണ് പഴവർഗങ്ങളുടെ നിലവിലെ വിപണി വില.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നടപ്പാതയില്‍ ഹൈടെന്‍ഷന്‍ ലൈനില്‍ മുട്ടി നിന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റി; അതിലൊന്നിലുണ്ടായിരുന്ന കിളിക്കൂട്ടിലെ പറക്കമുറ്റാത്ത കിളിക്കുഞ്ഞിനു രക്ഷകരായി ഓട്ടോ ഡ്രൈവര്‍മാര്‍
ചെങ്കള, നാലാംമൈലില്‍ വീട് കുത്തിത്തുറന്ന് 15 പവനും അരലക്ഷം രൂപയും കവര്‍ന്ന കേസ്: കുപ്രസിദ്ധ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ മുഹമ്മദ് ഷിഹാബ് അറസ്റ്റില്‍; പുല്ലൂരിലെ പ്രവാസിയുടെ വീട്ടിലെ കവര്‍ച്ചാ ശ്രമത്തിനും തുമ്പായി

You cannot copy content of this page