കുമ്പള: മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് പിടിഎ കമ്മിറ്റി പ്രസിഡന്റായി ലത്തീഫ് കൊപ്പളത്തെ തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന
വാശിയേറിയ മത്സരത്തില്‍ ബി എ മുഹമ്മദ് പേരാലിനെ റിയാസ് കരീം തോല്‍പ്പിച്ചു. സെക്രട്ടറി ഉള്‍പ്പെടെ മറ്റു ഭാരവാഹികള്‍ അധ്യാപകരാണ്.
മൊഗ്രാല്‍ സ്‌കൂളില്‍ നടന്ന സാമ്പത്തിക തിരിമറിയില്‍ സ്‌കൂളിന് നഷ്ടപ്പെട്ട വികസന ഫണ്ട് തിരിച്ച് കിട്ടാന്‍ ശക്തമായ തുടര്‍നടപടികളുമായി മുന്നോട്ടുപോകണമെന്ന് ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു.
എസ്.എം.സി ചെയര്‍മാന്‍ ആരിഫ് ടിഎം,പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,മദര്‍ പി ടി എ പ്രസിഡണ്ട് റംലാസലാം, അധ്യാപകരായ ഷമീമ, ഫര്‍സാന, റൈഹാന,ജാന്‍സി ചെല്ലപ്പന്‍,നസ്റുല്‍ ഇസ്ലാം പിടിഎ-എസ്എംസി അംഗങ്ങളായ എച്ച് എം കരീം,പിഎം മുഹമ്മദ് കുഞ്ഞി,നജീബുന്നിസ, റംസീന സംബന്ധിച്ചു.
