കാസര്‍കോട്: കുറ്റിക്കോല്‍, പയന്തങ്ങാനത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ്് കെട്ടിത്തൂങ്ങി ജീവനൊടുക്കി. കുറ്റിക്കോല്‍ ടൗണിലെ ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ സുരേഷ് (51)ആണ് ജീവനൊടുക്കിയത്. ഭാര്യ സിനി(41)യെ കുത്തേറ്റ നിലയില്‍ ചെങ്കളയിലെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.15മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.
അഞ്ചും ഒന്നും വയസ്സുള്ള രണ്ടു മക്കള്‍ ഉറങ്ങിക്കിടന്ന മുറി പുറത്തു നിന്നു പൂട്ടിയ ശേഷമാണ് സുരേഷ് ഭാര്യയെ കഴുത്തിനു കുത്തി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ സിനി ഓടി 100 മീറ്റര്‍ അകലെയുള്ള അയല്‍വീട്ടില്‍ എത്തി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ സിനിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കുറച്ചുപേര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് സുരേഷിനെ ഏണിപ്പടിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
